എൻട്രൻസ് പരീക്ഷ കമ്മിഷണർ പുറപ്പെടുവിച്ച അലോട്ട്മെന്റ് പ്രകാരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാടിൽ ബി. ടെക്. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് താഴെപറയുന്ന തിയ്യതികളിൽ പ്രവേശനം നേടാവുന്നതാണ്.

Date Branch/Code
28.10.2020 FN മെക്കാനിക്കൽഎഞ്ചിനീയറിംഗ് (ME)
28.10.2020 AN ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (EC)
29.10.2020 FN* ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (EC)
29.10.2020 AN* ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EE),
30.10.2020 FN കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (CS) 
30.10.2020 AN മേല്പറഞ്ഞ ദിവസങ്ങളിൽ പ്രവേശനം പൂർത്തിയാക്കാൻ കഴിയാത്തവർ
31.10.2020 ** മേല്പറഞ്ഞ ദിവസങ്ങളിൽ പ്രവേശനം പൂർത്തിയാക്കാൻ കഴിയാത്തവർ  2 മണി വരെ.

* ഒക്ടോബർ 29 ഓഫീസുകൾ അവധിയായതിനാൽ അന്നേദിവസം വെർച്ച്വൽ പ്രവേശനം ആഗ്രഹിക്കുന്നവർ ടി.സി. അടക്കം സെർട്ടിഫിക്കറ്റുകൾ 28 ന് തന്നെ റിപ്പോർട്ടിങ് സെന്ററുകളിൽ എത്തിക്കണം. ** 31/10/2020 വയനാട് എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ട് പ്രവേശനത്തിനുള്ള ദിവസം ആണ്. ഈ ദിവസം റിപ്പോർട്ടിങ്സെന്റർ വഴി വെർച്ച്വൽ അഡ്മിഷൻ സാധ്യമല്ല. നേരത്തേ റിപ്പോർട്ടിങ് സെന്ററുകളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് 31/10/2020 ന് വെർച്ച്വൽ പ്രവേശനം സാധ്യമാവും.   COVID-19 പശ്ചാത്തലത്തിൽ ഈ വർഷം രണ്ട് രീതിയിൽ പ്രവേശനം എടുക്കാവുന്നാതാണ്.

1. സാധാരണ രീതിയിലുള്ള പ്രവേശനം – കോളേജിൽ നേരിട്ട് ഹാജരായിട്ടുള്ള പ്രവേശനം.

2. COVID-19 സാഹചര്യത്തിൽ കോളേജിൽ എത്തിച്ചേരാൻ പറ്റാത്തവർക്ക് ഓൺലൈൻ ആയി പ്രവേശനം എടുക്കാവുന്നത് ആണ്.

  • (ഓൺലൈൻ) മോഡിൽ അഡ്മിഷൻ നടക്കുന്നതിനാൽ 28.10.2020 മുതല്‍ 31/10/2020 – 1.30 PM നു മുമ്പ് ഏതു ദിവസം വേണമെങ്കിലും ഓൺലൈൻ ആയി അഡ്മിഷൻ എടുക്കാവുന്നതാണ്
  • അലോട്ട്മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും സമയക്രമത്തിൽ പറയുന്ന ദിവസം താഴെയുള്ള ലിങ്കിൽ അവരുടെ വിവരങ്ങളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സ്കാൻ ചെയ്ത സെർട്ടിഫിക്കറ്റുകളുടെ കോപ്പിയും അപ്‌ലോഡ് ചെയ്യേണ്ടത് ആണ്.
  • Etlab-ൽ രെജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക് : https://gecwyd.etlab.in/registration.
  • രെജിസ്ട്രേഷന് ശേഷം മേല്പറഞ്ഞ തിയ്യതികളിൽ വെരിഫിക്കേഷൻ (നേരിട്ടോ, ഓൺലൈനായോ) പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് ഫീസ് ഓൺലൈൻ അടയ്ക്കുന്നതിനുള്ള സൗകര്യം ഈ വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും.
  • രെജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ഒരു താത്കാലിക റഫറൻസ് നമ്പർ SMS ആയും ഇ-മെയിൽ വഴിയും വിദ്യാർത്ഥികൾക്ക് ലഭിക്കും.
  • രെജിസ്ട്രേഷൻ പൂർത്തിയായ വിവരം പേര്, ബ്രാഞ്ച്, etlab റഫറൻസ് നമ്പർ, എന്നിവ അടക്കം gecwoffice@gecwyd.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ ഹാജരാക്കേണ്ട രേഖകള്‍ – ചെക്ക് ലിസ്റ്റ് 

  1. KEAM അഡ്മിറ്റ്‌ കാര്‍ഡ്
  2. CEE നല്‍കുന്ന അലോട്മെന്റ് മെമ്മോ.
  3. CEE നല്‍കുന്ന മാര്‍ക്ക് ഡാറ്റ ഷീറ്റ്.
  4. ബാങ്കില്‍ ഫീസ്‌ അടച്ചതിന്റെ രസീത്.
  5. KEAM പ്രോസ്പെക്റ്റസ് 2020 – അനുബന്ധം xVII (a) or xVII (b) യില്‍ പരാമര്‍ശിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ ഉള്ള ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്.
  6. ജനന തിയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്  (എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റ്)
  7. ഒര്‍ജിനല്‍ പ്ലസ്‌ടു മാര്‍ക്ക്‌ ലിസ്റ്റ് / തത്തുല്യം.
  8. അവസാനം പഠിച്ച സ്ഥാപനത്തില്‍ നിന്നും ഉള്ള വിടുതല്‍ / സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
  9. വില്ലേജ് ഓഫീസര്‍ തരുന്ന കമ്മ്യുണിറ്റി സര്‍ട്ടിഫിക്കറ്റ്. (എസ്. സി / എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ആയത് തഹസില്‍ദാരില്‍ നിന്നും വാങ്ങേണ്ടതാണ്.)
  10. വില്ലേജ് ഓഫീസര്‍ നല്‍ക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് / നോണ്‍- ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്.
  11. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ( ആവശ്യമെങ്കില്‍)
  12. എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (കേരള സര്‍ക്കാര്‍, CBSE, CISCE സിലബസുകള്‍ വഴി അല്ലാതെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണൽ  ഹയര്‍ സെക്കന്‍ഡറി യോഗ്യത പരിക്ഷകള്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക്).
  13. സ്റ്റാമ്പ് സൈസ് ഫോട്ടോ -1, പാസ്സ്പോര്‍ട്ട്‌ സൈസ് ഫോട്ടോ – 2.
  14. അല്ലോട്മെന്റ് മെമ്മോ, ഡാറ്റ ഷീറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി, പ്ലസ്‌ ടു സര്‍ഫിക്കറ്റ് എന്നിവയുടെ രണ്ട് വീതം അറ്റസ്റ്റഡ്കോപ്പികള്‍.
  15. കോളേജിന്റെ gecwyd.etlab.in പോർട്ടലിൽ രെജിസ്ട്രേഷൻ ചെയ്യുമ്പോൾ ലഭിച്ച റഫറന്‍സ് നമ്പര്‍.
  16. വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ രേഖയുടെ ഒര്‍ജിനല്‍ (ആധാര്‍, വോട്ടര്‍ ഐ. ഡി. തുടങ്ങിയവയില്‍ ഏതെങ്കിലും)
  17. വിര്‍ച്ച്വല്‍ അഡ്മിഷന് അനുവദിക്കണമെന്നുള്ള അപേക്ഷ  ( ആവശ്യമെങ്കില്‍)
  18. ഒര്‍ജിനല്‍ റ്റി. സി. നല്‍കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങ് സെന്‍ററില്‍ നിന്നും ലഭിക്കുന്ന രസീത്
  19.  കോളേജില്‍ വെര്‍ച്ച്വല്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍  വെര്‍ച്ച്വല്‍ അഡ്മിഷനു ഹാജരാകുന്നതിനു മുന്‍പ് വെബ്‌ സൈറ്റില്‍ നല്‍കിയിരിക്കുന്ന റ്റി സി, ഫീസ്‌ സംബന്ധിച്ച സ്വയ സത്യപ്രസ്താവന ( ANNEXURE- IV (B) ) പൂരിപ്പിച്ച് മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കൂടെ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. കൂടാതെ CEE യില്‍ ഫീസ്‌ അടച്ചതിന്റെ രസീതും അപ്ലോഡ് ചെയ്യേണ്ടതാണ്.

Annexure – VI 2020-21-ലെ  ഫീസ് ഘടന   ( പ്രവേശന കോൺട്രോളറുടെ അക്കൗണ്ടിൽ  അടച്ചിട്ടുള്ള  തുക)

നം. വിശദാംശങ്ങൾ  സംഖ്യ (Rs .) പൊതു വിഭാഗം  പട്ടിക ജാതി / വർഗ്ഗം  
1 പ്രവേശന ഫീസ് Rs. 240/- Rs. 240/- ഇല്ല
2 ട്യൂഷൻ ഫീസ് Rs. 6300/- Rs. 6300/- ഇല്ല
3 പ്രത്യേക  ഫീസ്  ( 1740+ 370) Rs. 2110/- Rs. 2110/- ഇല്ല
4 കരുതൽ ധനം Rs. 1000/- Rs. 1000/- Rs. 1000/-
          ആകെ Rs.9650/- Rs. 9650/- Rs. 1000/-

പ്രവേശനസമയത്ത് അടയ്ക്കേണ്ട ഫീസ് (etlab വഴി ഓൺലൈൻ / കോളേജിൽ )

നം വിശദാംശങ്ങൾ * പൊതു വിഭാഗം  പട്ടിക ജാതി / വർഗ്ഗം  
1 സർവകലാശാല ഫീസ് [സ്റ്റുഡന്റ് അഡ്മിനിസ്ട്രേഷൻ, സ്പോർട്സ്, ആർട്സ്]  (1000+500) Rs.1500/- ഇല്ല
2 പരീക്ഷ ഫീസ് & സെമസ്റ്റർ ഫീസ്(1000+500) Rs. 1500/- ഇല്ല
              ആകെ Rs. 3000/- ഇല്ല

  മറ്റ് ഫീസുകൾ (കോളേജിൽ അടക്കേണ്ടത്)

നം. വിശദാംശങ്ങൾ * സംഖ്യ(RS.)
1 പി. ടി എ. സംഭാവന Rs. 6000/-
2 കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപം Rs. 110/-
3 കോളേജ് വികസന ഫണ്ട് സംഭാവന Rs. 1000/-
4 ബസ് പരിപാലന ഫീസ് Rs. 1200/-
          ആകെ Rs. 8310/-

*പട്ടിക ജാതി/വർഗ്ഗ വിഭാഗത്തിൽപെടുന്നവർക്ക് നിയമാനുസൃത ഇളവുകൾ ബാധകമാണ്



 

 


 



 


Contact Nos

  • Online Admission – Dr. Biju K S ( 9446311606 ), Dr. Binu L S ( 9447343160)
  • Manual admission – Dr. Subin Joseph ( 9447288354)
  • Fees Details – Mr. Abdul Basheer P ( 9446634538)
  • General Instructions – Mr. Raveendran C A ( 9447866066)
  • EtLab (Students App.) – Dr. Gilesh M P ( 9495563242)
  • KEAM – College admission related – Ms. Jyothi T (9447054909)

 

[post-views]